നാലുവര്‍ഷത്തിനു ശേഷം മലമ്പുഴ അണക്കെട്ട് തുറന്നു | Oneindia Malayalam

2018-08-01 69

Malampuzha dam shutters opened after 4 years
മഴ കനത്തതോടെ സംസ്ഥാനത്തെ ഡാമുകളില്‍ റെക്കോഡ് ജലസംഭരണം. കാലവര്‍ഷം തുടങ്ങിയതിനുശേഷം പരമാവധി ജലസംഭരണ ശേഷി കടന്നതിനാല്‍ പത്ത് ഡാമുകളുടെ ഷട്ടറുകള്‍ ഇതുവരെ തുറന്നു. ഇടുക്കി, ഇടമലയാര്‍ ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.ജലനിരപ്പ് പരമാവധിശേഷിയായ 115.06 മീറ്ററിലെത്തിയതോടെ മലപ്പുഴ അണക്കെട്ടിലെ മൂന്ന് ഷട്ടറുകള്‍ തുറന്നു. നാല് വര്‍ഷത്തിന് ശേഷം ആദ്യമായാണ് അണക്കെട്ട് തുറക്കുന്നത്. മൊത്തം നാല് ഷട്ടറുകളാണ് ഡാമിനുള്ളത്.
#MalampuzhaDam #IdukkiDam